Kerala
മലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവതി മരിച്ചു; റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറത്ത് ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം വാഴക്കുളം സ്വദേശി മുബഷിറയാണ്(35) മരിച്ചത്. ഭർത്താവ് മൻസൂറിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാത്രി മലപ്പുറം എടരിക്കോടാണ് അപകടം നടന്നത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
പത്തനംതിട്ട റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയത്തല സ്വദേശി ഫിലിപാണ് മരിച്ചത്.
The post മലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവതി മരിച്ചു; റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Metro Journal Online.