വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ എക്‌സൈസ്; നിയമനടപടിക്ക് താത്പര്യമില്ലെന്ന് കുടുംബം

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിൻസിയുടെ പിതാവ് ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേസമയം വിൻസി അലോഷ്യസ് സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യർഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈംഗിക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങൾ പരാതിയിൽ ഇല്ലാത്തതാണ് പോലീസിന് പരാതി കൈമാറാത്തതിന് കാരണം. ഷൈൻ ടോം ചാക്കോയെ തത്കാലം സിനിമയിൽ നിന്ന് മാറ്റിനിർത്താനാണ് തീരുമാനം
തിങ്കളാഴ്ച ചേരുന്ന ഫിലിം ചേമ്പർ യോഗത്തിൽ ഇതിൽ തീരുമാനമാകും. പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യാനാവില്ല. നന്നാവാൻ ഒരു അവസരം കൂടി നൽകുമെന്ന് സിനിമ സംഘടന വ്യക്തമാക്കി. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി.
The post വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ എക്‌സൈസ്; നിയമനടപടിക്ക് താത്പര്യമില്ലെന്ന് കുടുംബം appeared first on Metro Journal Online.