Kerala
സിനിമാ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തും: മന്ത്രി എംബി രാജേഷ്

ലഹരി പരിശോധനയിൽ സിനിമാ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തും. പരിശോധന ഒഴിവാക്കാൻ സിനിമാ സെറ്റിന് പവിത്രതയൊന്നുമില്ല.
ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്സൈസ് നടപടിയുമായി മുന്നോട്ടുപോകും. വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതിയില്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കും. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
The post സിനിമാ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തും: മന്ത്രി എംബി രാജേഷ് appeared first on Metro Journal Online.