Kerala
കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് ലഹരി ഉത്പന്നങ്ങൾ പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലത്ത് വൻ ലഹരിവേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം.
ഡിവൈഡറിൽ ഇടിച്ചുനിന്ന വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. പോലീസ് പരിശോധന കണ്ട ഡ്രൈവർ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചുനിർത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
ഉപേക്ഷിക്കപ്പെട്ട വാഹനവും ലഹരി വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
The post കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് ലഹരി ഉത്പന്നങ്ങൾ പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു appeared first on Metro Journal Online.