Kerala
രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റ്

ആലപ്പുഴ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിമ്മിനെ തോൽപ്പിച്ച് സിപിഐ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം, സിപിഐ പ്രതിനിധികൾ തമ്മിലാണ് മത്സരം നടന്നത്. സിപിഐയിലെ രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎമ്മിലെ മോൾജി രാജേഷിനെയാണ് രമ്യ പരാജയപ്പെടുത്തിയത്. 13 അംഗ ഭരണസമിതിയിൽ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യക്ക് ഏഴും മോൾജിക്ക് അഞ്ചും വോട്ടുകൾ ലഭിച്ചു. യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്
വൈസ് പ്രസിഡന്റായിരുന്ന യുഡിഎഫിലെ ഷീന രാജപ്പൻ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഐ മത്സര രംഗത്ത് വന്നതോടെയാണ് യുഡിഎഫ് മത്സരത്തിൽ നിന്ന് പിൻമാറിയത്.
The post രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റ് appeared first on Metro Journal Online.