Kerala
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും; ഡ്രഗ് ഡീലറെ അറിയാമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ലഹരിവിരുദ്ധ നിയമം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡ്രഗ് ഡീലറായ സജീറിനെ അറിയാമെന്ന് ഷൈൻ പോലീസിന് മൊഴി നൽകി
ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയത് സജീറിനെ അന്വേഷിച്ചായിരുന്നു. ഇതിനിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയത്. ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്.
2014ൽ കൊക്കെയ്ൻ കേസിലും ഷൈൻ അറസ്റ്റിലായിരുന്നു. നാല് മണിക്കൂറിലധികമാണ് ഇന്ന് ഷൈനിനെ പോലീസ് ചോദ്യം ചെയ്തത്. രാവിലെ 10 മണിയോടെയാണ് നടൻ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്.
The post ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും; ഡ്രഗ് ഡീലറെ അറിയാമെന്ന് നടൻ appeared first on Metro Journal Online.