തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഭക്ഷണശാല പരിശോധിച്ച ശേഷം അടച്ചുപൂട്ടി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തതെന്നും ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭക്ഷണ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
The post തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ appeared first on Metro Journal Online.