റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് സുഹൃത്ത്

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുക്രൈനിലെ യുദ്ധമുഖത്ത് തൃശ്ശൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് സുഹൃത്ത് ജെയിൻ. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടതായി ജയിൻ ബിനിലിന്റെ കുടുംബത്തെ അറിയിച്ചു
തൊട്ടുപിന്നാലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ജയിനും പരുക്കേറ്റു. ജെയിനിപ്പോൾ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബസുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലനും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്.
എന്നാൽ ഇവിടുള്ള മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിൽ കുടുക്കിയത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണവാർത്ത എത്തുന്നത്.
The post റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് സുഹൃത്ത് appeared first on Metro Journal Online.