രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം; ലക്ഷ്യം തുടർ ഭരണം

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർകോട് തുടക്കമാകും. രാവിലെ പത്തിന് കാസർകോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കും. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തും
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള മുന്നൊരുക്കം കൂടിയാണ് സർക്കാരിന്റെ വാർഷികാഘോഷം. കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേര അലങ്കരിക്കുന്നത് പിണറായി വിജയനാണ്.
നവകേരളത്തിന്റെ വിജയമുദ്രകൾ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞ് പത്താം വർഷത്തിലേക്ക് കടക്കുന്നത്. വിഴിഞ്ഞവും ദേശീയപാത വികസനവുമൊക്കെ വികസന നേട്ടമായി സർക്കാർ ഉയർത്തിക്കാണിക്കുന്നു. വിപുലമായ പ്രചാരണ പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
The post രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം; ലക്ഷ്യം തുടർ ഭരണം appeared first on Metro Journal Online.