വയനാട് ടൗൺഷിപ്പ്: ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി, എൽസ്റ്റൺ എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. സർക്കാർ നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. ഹർജിക്കാർ ഈ ആവശ്യം ഹൈക്കോതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു
അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് അടക്കമുള്ള വാദമാണ് എൽസ്റ്റൺ ഉടമകൾ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ സ്ഥലമേറ്റെടുക്കൽ നടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൽസ്റ്റൺ എസ്‌റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയിലാണ് സർക്കാർ ടൗൺഷിപ്പ് നിർമാണം തുടങ്ങിയത്.
The post വയനാട് ടൗൺഷിപ്പ്: ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി, എൽസ്റ്റൺ എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി appeared first on Metro Journal Online.