Kerala
കോഴിക്കോട് ആനക്കാംപൊയിലിൽ വൃദ്ധയെ പശുത്തൊഴുത്തിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വീട്ടിലെ പശുത്തൊഴുത്തിൽ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മ(72)യാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിച്ച നിലയിലാണ്.
തിരുവമ്പാടി പോലീസും ഫോറൻസിക്-ഫിംഗർ പ്രിന്റ് -ഡോഗ് സ്‌ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
The post കോഴിക്കോട് ആനക്കാംപൊയിലിൽ വൃദ്ധയെ പശുത്തൊഴുത്തിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.