Kerala
കോട്ടയത്ത് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോട്ടയം തിരുവാതുക്കലിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്
രാവിലെ 8.45ഓടെയാണ് രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. വിജയകുമാറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
രാവിലെ വേലക്കാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വീട് കുത്തിത്തുറന്ന നിലയിലാണ്. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍. ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്.
The post കോട്ടയത്ത് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം appeared first on Metro Journal Online.