കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നടപ്പന്തലിൽ നിന്നും ദീപസ്തംഭത്തിന് മുമ്പിൽ നിന്നും വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനെതിരെ കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആർ അനൂപാണ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂവെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ ചിത്രീകരണം. നേരത്തെ ക്ഷേത്രം നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരായ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്
The post കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി appeared first on Metro Journal Online.