പെഹൽഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായി എന്നത് എല്ലാവരും കാണുന്നതല്ലേയെന്ന് രാജീവ് ചന്ദ്രശേഖർ

കേന്ദ്ര സർക്കാരിനെയും ബിജെപി ദേശീയ നേതൃത്വത്തെയും വെട്ടിലാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നത് എല്ലാവരും കാണുന്നതല്ലേ എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം
എങ്ങനെ നടന്നുവെന്നത് സർക്കാർ പരിശോധിക്കും. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിനോദ സഞ്ചാരികളായി എത്തിയ നിഷ്‌കളങ്കരായവരെയാണ് ക്രൂരമായി കൊന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
അതേസമയം പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ സുരക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഹൈക്കമ്മീഷന് മുന്നിലെ പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തു. പാക്കിസ്ഥാന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു
The post പെഹൽഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായി എന്നത് എല്ലാവരും കാണുന്നതല്ലേയെന്ന് രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.