Kerala
ഗായത്രിയുടെ ആത്മഹത്യ: അധ്യാപകൻ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് അമ്മ

പത്തനംതിട്ടയിലെ അഗ്നിവീർ വിദ്യാർഥിനിയായിരുന്ന 19കാരി ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ സൈനിക റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ മാതാവ്. അധ്യാപകൻ മകളെ ഡേറ്റിംഗിന് ക്ഷണിച്ചു. വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു
വിനോദയാത്രക്ക് പോയപ്പോഴാണ് അധ്യാപകൻ മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇത് കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. ഇന്നലെയാണ് ഗായത്രിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്
ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
The post ഗായത്രിയുടെ ആത്മഹത്യ: അധ്യാപകൻ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് അമ്മ appeared first on Metro Journal Online.