Kerala

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്‌കാരം .

പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽ നിന്നെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു കശ്മീരിലേയ്ക്ക് പോയത്. 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റിനൈ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ആരതി പറഞ്ഞിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയതെന്നും ആരതി പറഞ്ഞിരുന്നു.

The post പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button