സ്വത്തിന് വേണ്ടി 52കാരിയെ വിവാഹം ചെയ്തു, പിന്നെ കൊന്നു; ശാഖാകുമാരി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം

സ്വത്ത് തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ് കൂടുതലുള്ള 58കാരിയെ വിവാഹം കഴിക്കുകയും പിന്നീട് ഇവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. ശാഖാ കുമാരി കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം അതിയന്നൂർ സ്വദേശി അരുണിനെ(32) കോടതി ശിക്ഷിച്ചത്
അരുൺ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുന്നത്തുകാൽ പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖാ കുമാരിയാണ്(52) കൊല്ലപ്പെട്ടത്. 2020 ഡിസംബർ 26ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതംക നടന്നത്. വൈദ്യുതാഘാതമേൽപ്പിച്ചായിരുന്നു കൊലപാതകം
അവിവാഹിതയായ ശാഖാ കുമാരിയുടെ സ്വത്ത് കണ്ടാണ് ഇലക്ട്രീഷ്യനായ അരുൺ ഇവരുമായി അടുത്തത്. തുടർന്ന് ഇരുവരും വിവാഹിതരായി. ഫോട്ടോകളൊന്നും പ്രചരിപ്പിക്കാൻ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു വിവാഹം. എന്നാൽ ശാഖാ കുമാരിയുടെ ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു
2020 ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച ശേഷം ബന്ധുക്കൾ പോയതിന് പിന്നാലെയായിരുന്നു കൊലപാതകം. ശാഖാ കുമാരിയുടെ വായും മുഖവും അമർത്തി ശ്വാസംമുട്ടിച്ച് ബോധം കെടുത്തി. തുടർന്ന് ശരീരത്തിൽ വൈദ്യുതി കടത്തിവിട്ടാണ് കൊലപ്പെടുത്തിയത്.
The post സ്വത്തിന് വേണ്ടി 52കാരിയെ വിവാഹം ചെയ്തു, പിന്നെ കൊന്നു; ശാഖാകുമാരി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം appeared first on Metro Journal Online.