Kerala

പ്രശസ്ത ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ അന്തരിച്ചു

പ്രശസ്ത ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

നിലപാടുകൾ തുറന്നുപറയുന്ന എംജിഎസ് കേരള ചരിത്ര ഗവേഷണത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ചേര രാജാക്കൻമാരെ കുറിച്ചുള്ള ആധികാരിക പഠനം നടത്തിയത് എംജിഎസാണ്. ഈ പഠനത്തിന് ശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്.

1992ലാണ് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിരമിച്ചത്. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button