ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിന് പിന്നാലെ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്‌സൈസിന് മുന്നിൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയും മോഡലായ പാലക്കാട് സ്വദേശിനി കെ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിലാണ് ഇവർ ഹാജരായത്.
രാവിലെ ഏഴരയോടെയാണ് ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ബംഗളൂരുവിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഷൈൻ. ഇവിടെ നിന്നുമാണ് ആലപ്പുഴയിലേക്ക് എത്തിയത്
ശ്രീനാഥ് ഭാസിയും മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സംസാരിച്ചോളാമെന്നാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമാ നിർമാതാവിന്റെ സഹായി ജോഷി എന്നിവരോട് നാളെ ഹാജരാകാൻ എക്‌സൈസ് നിർദേശിച്ചിട്ടുണ്ട്.
The post ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിന് പിന്നാലെ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്‌സൈസിന് മുന്നിൽ appeared first on Metro Journal Online.