ക്ലിഫ് ഹൗസിന് പിന്നാലെ രാജ് ഭവനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി

സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ആദ്യം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്കും ഭീഷണി സന്ദേശമെത്തി. കമ്മീഷണർക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഗാതഗാത ഗമ്മീഷണറുടെ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം പരിശോധന നടക്കുകയാണ്
രണ്ട് ദിവസത്തിനിടെ തിരുവനന്തപുരം നഗരത്തിലെ എട്ടാമത്തെ ബോംബ് ഭീഷണിയാണിത്. ഇതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശമെത്തി. വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
The post ക്ലിഫ് ഹൗസിന് പിന്നാലെ രാജ് ഭവനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി appeared first on Metro Journal Online.