Kerala

അൻവറിന്റെ ആരോപണങ്ങൾ പരിശോധിക്കും; കേരളത്തിലേത് ഏറ്റവും മികച്ച പോലീസ്: എകെ ബാലൻ

നിലമ്പൂർ എംഎൽഎ പിവി അൻവർ ഉയർത്തിക്കാട്ടിയ എല്ലാ ആരോപണങ്ങളും കർശനമായി പരിശോധിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എംഎൽഎ ഉയർത്തിയിട്ടുള്ള പരാതികൾ അന്വേഷിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അക്കാര്യത്തിൽ വ്യക്തവും കർശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന മാതൃകാ സമീപനമാണ് അതെന്നും കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു.

പി ശശിക്കെതിരെയുള്ള കേസുകളടക്കം എല്ലാം പൊലീസ് അന്വേഷിക്കും. അൻവർ പാർട്ടിക്ക് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അൻവറോട് തന്നെ ചോദിക്കണം, അദ്ദേഹത്തിന്റെ ആരോപണങ്ങൾ സർക്കാരിനും ഭരണപക്ഷത്തിനും ഒരു നാണകേടുമുണ്ടാക്കിയിട്ടില്ല. കെ ടി ജലീലും പ്രകാശ് കാരാട്ടും പാർട്ടിക്കെതിരെ ഒരിക്കലും സംസാരിക്കില്ലെന്നും അവർ സ്വതന്ത്രമായി നിലപാടുകൾ പറയുന്നത് ഇവിടെ ആരും വിലക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു

സോളാർ കേസ് പ്രതി സരിതയുടെ കോഡ് വിശദാംശങ്ങൾ ഒരു ഐജി പുറത്ത് വിട്ടത് എല്ലാവർക്കും അറിയാം. ഏറ്റവും വൃത്തികെട്ട കാര്യങ്ങൾ ഒരുകാലത്ത് പൊലീസിൽ നടന്നിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കാലഘട്ടത്തിൽ 51 അവാർഡുകളാണ് കേരളത്തിലെ പൊലീസ് വാങ്ങിയത്. അഴിമതി കുറഞ്ഞ ഏക പൊലീസ് കേരളത്തിലേതാണെന്നും എകെ ബാലൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button