ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; മുഖ്യപ്രതി നാരായണദാസിനെ തൃശ്ശൂരിലെത്തിച്ചു

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.
നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. ഇതോടെ നാരാണയ ദാസ് ഒളിവിൽ പോകുകയായിരുന്നു. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.
വ്യാജ ലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വെക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ലഹരി സ്റ്റാമ്പുകൾ ബാഗിൽ വെക്കുകയും പിന്നീട് എക്‌സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ.
The post ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; മുഖ്യപ്രതി നാരായണദാസിനെ തൃശ്ശൂരിലെത്തിച്ചു appeared first on Metro Journal Online.