വേടന്റെ മാലയിലെ പുലിപ്പല്ല്; അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയിൽ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.
വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.
കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ വേടനെതിരെ കേസെടുത്ത് കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടൻ മറുപടി നൽകിയത്.
The post വേടന്റെ മാലയിലെ പുലിപ്പല്ല്; അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ് appeared first on Metro Journal Online.