Kerala
പുലിപ്പല്ല് കൈവശം വെച്ച സംഭവം; വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ വെച്ച് ഇത് രൂപമാറ്റം വരുത്തി മാലയ്ക്കൊപ്പം ചേർത്തുവെന്നും വേടൻ മൊഴി നൽകി
പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്. വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. തെളിവെടുപ്പിന് ശേഷം വേടനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും
വേടന്റെ കയ്യിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയക്കും. വേടന്റെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.