Kerala
കോഴിക്കോട് 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് ചാലപ്പുറത്ത് 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരാണ് പിടിയിലായത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ചു ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബം പിന്നാലെ പോലീസിനെ സമീപിച്ചു. വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
The post കോഴിക്കോട് 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ appeared first on Metro Journal Online.