Kerala
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു

എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജിപിയായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഡി ജി പിയായി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നൽകിയ ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷിനെ നിയമിച്ചത്.
നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. എ ഡി ജി പി. എം ആർ അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയത്.
കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി ഡി ജി പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു
The post ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു appeared first on Metro Journal Online.