ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോയ്ക്ക് ഇളവ് നൽകുമെന്ന് പോലീസ്

ലഹരി വിമുക്തി നേടിയാൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് ഇളവ് നൽകുമെന്ന് കൊച്ചി നോർത്ത് പോലീസ്. എൻഡിപിഎസ് ആക്ട് 64 എ പ്രകാരമാണ് ഇളവ് നൽകുക. ലഹരി വിമോചന കേന്ദ്രത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കണം.
നിലവിൽ തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. എക്‌സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. ഷൈൻ ആവശ്യപ്പെട്ടിട്ടായിരുന്നു ഇങ്ങോട്ടേക്ക് മാറ്റിയത്. തൊടുപുഴ പൈങ്കുളത്തുള്ള സെക്രട്ട് ഹാർട്ട് സെന്ററിലേക്കാണ് ഷൈനിനെ മാറ്റിയത്.
ഇതിന് മുമ്പായി ഷൈനിന്റെ ബന്ധുക്കളോടും ആലോചിച്ചിരുന്നു. സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാൽ എൻഡിപിഎസ് കേസിൽ ഇളവ് ലഭിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കിയിരുന്നു.
The post ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോയ്ക്ക് ഇളവ് നൽകുമെന്ന് പോലീസ് appeared first on Metro Journal Online.