പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പടമുണ്ട്; സതീശന്റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമെന്ന് മന്ത്രി വിഎൻ വാസവൻ

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ല. പ്രതിപക്ഷ നേതാവിന്റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിവരം ലഭിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കഴിയുമായിരുന്നുള്ളു
മൂന്ന് പേർക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ അവസരമുള്ളത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിന്നെ സ്വാഗതം പറയുന്ന തനിക്കും. ഗവർണർക്ക് പോലും സംസാരിക്കാൻ അവസരമില്ല. ഇതാണ് പരിപാടിയുടെ പ്രോട്ടോക്കോളെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
The post പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പടമുണ്ട്; സതീശന്റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമെന്ന് മന്ത്രി വിഎൻ വാസവൻ appeared first on Metro Journal Online.