അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല; ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും: കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു
ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കാനെ എനിക്ക് യോഗമുള്ളു. ചോദ്യം ചെയ്യാൻ സാധിക്കില്ല. ഹൈക്കമാൻഡ് തീരുമാനം മനസാ, ശിരസാ സ്വീകരിക്കും. വിഷയത്തിൽ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം മല്ലികാർജുന ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചിരുന്നു
ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എന്റെ കൂടി തീരുമാനമാണ്. അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തന്നോട് സൂചിപ്പിച്ചിട്ടില്ല. മാറ്റം അനിവാര്യമാണെന്ന തോന്നൽ തനിക്കില്ല. നിലവിൽ സംതൃപ്തനാണെന്നും കെ സുധാകരൻ പറഞ്ഞു.
The post അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല; ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും: കെ സുധാകരൻ appeared first on Metro Journal Online.