Kerala
അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ. അസം സ്വദേശി നജ്‌റുൽ ഇസ്ലാമാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഭാര്യയും പ്രതിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടത്തിയ ശേഷം ഇയാൾ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35കാരനായ രവിയുടെ തല അറുത്തുമാറ്റിയ നിലയിലായിരുന്നു.
ഇരുവരും തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ആട് ഫാമിലാണ് ഇവർ ജോലി ചെയ്തിരുന്നത്. വനാതിർത്തിയോട് ചേർന്നാണ് ഫാം സ്ഥിതി ചെയ്യുന്നത്.
The post അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ appeared first on Metro Journal Online.