Kerala
കണ്ണൂർ പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമ അസോസിയേറ്റ് ഡയറക്ടർ പിടിയിൽ

കണ്ണൂർ പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് എക്സൈസ് പിടികൂടിയത്.
പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് നദീഷിനെ എക്സൈസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
തുടർന്നാണ് നദീഷ് നാരായണന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടിയത്. നദീഷിനെ കോടതിയിൽ ഹാജരാക്കും.
The post കണ്ണൂർ പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമ അസോസിയേറ്റ് ഡയറക്ടർ പിടിയിൽ appeared first on Metro Journal Online.