Kerala

4 മണിക്ക് സൈറൺ മുഴങ്ങും, എയർ റെയ്ഡ് വാണിംഗും; 14 ജില്ലകളിലും നാളെ മോക് ഡ്രിൽ

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും. നാളെ നാല് മണിക്കാണ് മോക് ഡ്രിൽ.

സിവിൽ, ഡിഫൻസ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. വ്യോമാക്രമണം ഉണ്ടായാൽ എന്തൊക്കെ മുൻകരുതലുകൾ പാലിക്കണം എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക് ഡ്രിൽ നടത്തുന്നതെന്ന് ഫയർ ഫോഴ്‌സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു

ആംബുലൻസുകളും ആശുപത്രികളും അടക്കം ഇതിനായി സജ്ജമാക്കും. ആക്രമണമുണ്ടായാൽ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തുടക്കമെന്ന നിലയിൽ എമർജൻസി സൈറൻ മുഴങ്ങും. തുടർന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയെന്നതാണ് നിർദേശം

ജില്ലാ കലക്ടർമാരും ജില്ലാ ഫയർ ഓഫീസർമാരുമാണ് മോക് ഡ്രില്ലിന് നേതൃത്വം നൽകുന്നത്. ജനങ്ങൾക്കും ഇതേ കുറിച്ച് ധാരണയുണ്ടാകണം. ഓഫീസിലാണെങ്കിൽ മുകളിൽ നിലയിൽ നിൽക്കാതെ താഴത്തെ നിലയിലേക്കോ പാർക്കിംഗിലേക്കോ മാറണം. യുദ്ധമുണ്ടായാൽ വ്യോമാക്രമണത്തിന് ജനങ്ങലെ ജാഗരൂഗരാക്കാൻ എയർ റെയ്ഡ് വാണിംഗ് സംവിധാനം നടപ്പാക്കും.

The post 4 മണിക്ക് സൈറൺ മുഴങ്ങും, എയർ റെയ്ഡ് വാണിംഗും; 14 ജില്ലകളിലും നാളെ മോക് ഡ്രിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button