മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് 18 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ലോറി ട്രാവലർ വാനിലും കാറിലും നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. 18 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്
മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ചുതകർത്ത് കടയിലേക്ക് പാഞ്ഞുകയറുകയും ട്രാവലർ വാൻ കാറിൽ ഇടിക്കുകയും ചെയ്തു
ലോറിക്കടിയിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ മഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ലോറിയുടെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
The post മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് 18 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം appeared first on Metro Journal Online.