Kerala
തൃശ്ശൂർ കൊരട്ടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ബംഗാൾ സ്വദേശി സ്വാഭാൻ മണ്ഡലാണ്(51) മരിച്ചത്.
നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. കാർ യാത്രികർക്കും പരുക്കേറ്റു.
പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ(40), താറമോനി സോറിൻ(18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post തൃശ്ശൂർ കൊരട്ടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു appeared first on Metro Journal Online.