Kerala
സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ നിയന്ത്രണമിട്ട് ആഭ്യന്തര സെക്രട്ടറി. തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സർക്കാർ.
ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശം. പോലീസ് റിപ്പോർട്ട് എതിരായ കേസുകളിലും ജയിൽ മേധാവി പരോൾ അനുവദിച്ചിരുന്നു.
പോലീസ് റിപ്പോർട്ട് എതിരാണെങ്കിൽ ജയിൽ ഉപദേശക സമിതിയുടെ അംഗീകാരത്തോടെ മാത്രം പരോൾ നൽകിയാൽ മതിയെന്ന് ജയിൽ മേധാവിക്ക് ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു.
The post സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ appeared first on Metro Journal Online.