National

ഒരു മണിക്കൂറിനുള്ളിൽ വാർത്ത പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും; എ ആർ റഹ്മാൻ

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സം​ഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിച്ചിരുന്നു. റഹ്മാന്റെ ബാൻഡിലെ മോഹിനി ഡേ വിവാഹ മോചിതയായതിനു പിന്നാലെ ഇരുവരും ഒന്നിക്കാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ നിറഞ്ഞു. ഇതിനെതിരെ റഹ്മാന്റെ മക്കളും മോഹിനി ഡേയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി റഹ്മാൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.

എ ആർ റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റഹ്മാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നും ഒരു മണിക്കൂറിനുള്ളിൽ അപകീർത്തികരമായ കണ്ടന്റുകൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

‘വിവാഹമോചനം പ്രഖ്യാപിച്ചതുമുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല’ എന്നാണ് റഹ്മാൻ പറയുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button