Kerala
വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. കാറും ട്രാവലർ വാനും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ 4 പേർ മരിച്ചു. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.
വടകര രജിസ്ട്രേഷനിൽ ഉള്ള കാറാണ് അപകടത്തിൽ പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അതേസമയം അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
The post വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം appeared first on Metro Journal Online.