നാല് വർഷത്തിനുള്ളിൽ ഒരുപാട് നേട്ടവും മാറ്റവുമുണ്ടായി; സുധാകരന് നന്ദി പറഞ്ഞ് സതീശൻ

കെപിസിസി അധ്യക്ഷ പദം ഒഴിഞ്ഞ കെ സുധാകരന് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ നാല് വർഷം നല്ല നേട്ടമുണ്ടാക്കാൻ സുധാകരന്റെ കമ്മിറ്റിക്ക് കഴിഞ്ഞു. ഒരുപാട് നേട്ടങ്ങളും മാറ്റങ്ങളും നാല് വർഷത്തിനുള്ളിൽ കോൺഗ്രസിനുണ്ടാക്കാൻ കഴിഞ്ഞു. തുടർച്ചയായി ഭരണം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്ന കാലത്താണ് സുധാകരന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം എത്തിയതെന്ന് സതീശൻ പറഞ്ഞു
ആത്മവിശ്വാസം തിരികെ കൊണ്ടുവന്ന് അധികാരത്തിലെത്താമെന്നുള്ള പ്രതീക്ഷ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഉണ്ടാക്കാൻ സാധിച്ചു. യുഡിഎഫിൽ കഴിഞ്ഞ നാല് വർഷവും ഒരു അപസ്വരവും ഉണ്ടായിട്ടില്ല. എല്ലാവരും ഒരുമിച്ച് നീങ്ങി യുഡിഎഫിനെ 100 സീറ്റ് നേടി വിജയത്തിൽ എത്തിക്കുമെന്നാണ് എഐസിസിയോട് പറയാനുള്ളത്.
കോൺഗ്രസിന്റെ സൗമ്യമാർന്ന മുഖമാണ് സണ്ണി ജോസഫ്. സണ്ണി ജോസഫ് പക്വതയാർന്ന നേതാവാണ്. സംഘടനാബോധവും രാഷ്ട്രീയ ബോധവുമുള്ള നേതാവാണ്. വാക്കുകളിലെ അച്ചടക്കവും തെളിമയും ആഴവുമാണ് സണ്ണി ജോസഫിനെ വ്യത്യസ്തനാക്കുന്നതെന്നും സതീശൻ പറഞ്ഞു
The post നാല് വർഷത്തിനുള്ളിൽ ഒരുപാട് നേട്ടവും മാറ്റവുമുണ്ടായി; സുധാകരന് നന്ദി പറഞ്ഞ് സതീശൻ appeared first on Metro Journal Online.