കൊല്ലം പട്ടാഴിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

കൊല്ലം പട്ടാഴിയിൽ കനത്ത മഴയിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മൈലാടുംപുറ സ്വദേശി ബൈജു വർഗീസാണ്(52) മരിച്ചത്. ബൈജു വർഗീസിന്റെ പുരയിടത്തിലെ നിരവധി മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണിരുന്നു
ഇതിന്റെ ചില്ലകൾ വെട്ടാൻ പോയതായിരുന്നു ബൈജു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ മരം ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം കണ്ണൂർ തളിപ്പറമ്പിൽ ശക്തമായ കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് എട്ട് വയസുകാരിക്ക് പരുക്കേറ്റു. ഓട് പൊട്ടിവീണാണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.
The post കൊല്ലം പട്ടാഴിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു appeared first on Metro Journal Online.