പാർട്ടിയിൽ ആവശ്യമായ അഴിച്ചുപണികൾ നടക്കും, മുന്നൊരുക്കം ആരംഭിച്ചു: സണ്ണി ജോസഫ്

എല്ലാ വിഷയങ്ങളും ഹൈക്കമാന്റുമായി ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചയാവും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തയാണ്. വലിയ അഴിച്ചുപണി എന്നതല്ല, ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും സ്വീകാര്യത കിട്ടിയ ലിസ്റ്റ് ആണ് ഇപ്പോൾ വന്നത്. ഒരു അതൃപ്തിയും കാണുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും പങ്കെടുക്കാതിരുന്നത്. എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആസന്നമായ തെരഞ്ഞെടുപ്പുകൾ സഹ ഭാരവാഹികളെ തീരുമനിക്കൽ തുടങ്ങിയവ വിഷയമാകും.
The post പാർട്ടിയിൽ ആവശ്യമായ അഴിച്ചുപണികൾ നടക്കും, മുന്നൊരുക്കം ആരംഭിച്ചു: സണ്ണി ജോസഫ് appeared first on Metro Journal Online.