ഇസ്രായേൽ പൗരയായ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെവിട്ടയാൾ തൂങ്ങിമരിച്ച നിലയിൽ

കൊല്ലത്ത് ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ചയാളെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടാലിമുക്കിന് സമീപം തിരുവാതിരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൃഷ്ണചന്ദ്രൻ( ചന്ദ്രശേഖരൻ നായർ 75), ആണ് കാസർകോട് കാഞ്ഞങ്ങാടുള്ള ആനന്ദാശ്രമത്തിൽ തൂങ്ങിമരിച്ചത്
2023ൽ കൃഷ്ണചന്ദ്രൻ ഭാര്യ സത്വയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രിൽ 30ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. വിധിക്ക് ശേഷം ഇയാൾ കാസർകോടേക്ക് പോയി. കഴിഞ്ഞ 7 മുതൽ ആനന്ദാശ്രമത്തിലെ അന്തേവാസിയായി
മെയ് 11നാണ് ആശ്രമത്തിലെ എൽ ബ്ലോക്കിലെ 53ാം നമ്പർ മുറിയിലെ ജനൽ കമ്പിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണചന്ദ്രൻ ഋഷികേശിൽ യോഗ അധ്യാപകനായിരുന്നു. ഇവിടെ യോഗ പരിശീലിക്കാനെത്തിയ സ്വതയുമായി പരിചയത്തിലായി. 16 വർഷം ഒരുമിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. 2021ലാണ് ഇരുവരും കേരളത്തിലെത്തിയത്.
The post ഇസ്രായേൽ പൗരയായ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെവിട്ടയാൾ തൂങ്ങിമരിച്ച നിലയിൽ appeared first on Metro Journal Online.