ഫേസ്ബുക്കിൽ ലൈവിട്ട് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ; യുവാവിന് രക്ഷകരായി കുറ്റിപ്പുറം പോലീസ്

പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ഫേസ്ബുക്കിൽ ലൈവ് നൽകിയ ശേഷം റെയിൽവേ ട്രാക്കിൽ നിന്ന് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമം.
പൊന്നാനി കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം പോലീസ് രക്ഷപ്പെടുത്തിയത്. പ്രണയത്തിലായിരുന്ന യുവതി ബന്ധത്തിൽ നിന്ന് പിൻമാറിയതോടെയാണ് യുവാവ് ഫേസ്ബുക്കിൽ ലൈവിട്ട് റെയിൽവേ ട്രാക്കിലെത്തിയത്.
പൊന്നാനി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുറ്റിപ്പുറം പോലീസ് യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തിയത്. ഏറെ നേരം നീണ്ട പോലീസുകാരുടെ കൗൺസിലിംഗിലാണ് യുവാവ് ആത്മഹത്യയിൽ നിന്ന് പിൻമാറിയത്.
The post ഫേസ്ബുക്കിൽ ലൈവിട്ട് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ; യുവാവിന് രക്ഷകരായി കുറ്റിപ്പുറം പോലീസ് appeared first on Metro Journal Online.