Kerala
ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചും ബൈക്ക് മതിലിൽ ഇടിച്ചുമാണ് അപകടം.
മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രികരായ പെരുമ്പഴുതൂർ സ്വദേശികളായ അഖിൽ(22), സാമുവൽ(22) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ അഭിൻ(19) ചികിത്സയിലാണ്.
ഈ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട്് മതിലിൽ ഇടിച്ച് മനോജ്(26) എന്ന യുവാവ് മരിച്ചത്.
The post ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരുക്ക് appeared first on Metro Journal Online.