നേതൃമാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്

പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു. സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷിയാണ്. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ സംസ്ഥാന നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ ആവശ്യപ്പെട്ടതായും ഹൈക്കമാൻഡ് പറയുന്നു.
കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല.
നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരൻ പറഞ്ഞു. രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു എന്നും സുധാകരൻ വിമർശിച്ചിരുന്നു.
The post നേതൃമാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ് appeared first on Metro Journal Online.