Kerala
മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോഴിക്കോട് മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണുമരിച്ചു. മുക്കം പിസി തീയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് കുറ്റിപ്പാല സ്വദേശി കോമളൻ(41) മരിച്ചത്.
ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടത്. കോമളന്റെ ഭാര്യ നിമിഷ തീയറ്ററിലെ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇടയ്ക്ക് ഇവിടെ കിടക്കാറുണ്ടെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു.
കെട്ടിടത്തിന്റെ വശങ്ങളിലായി ബാൽക്കണി പോലെയുള്ള പാരപ്പറ്റ് ഭാഗത്താണ് ഇയാൾ കിടന്നിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണെന്നാണ് സംശയിക്കുന്നത്.
The post മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു appeared first on Metro Journal Online.