കേരളത്തിന് പുതിയ വന്ദേഭാരത്; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടിയേക്കും

കേരളത്തിന് പുതിയ വന്ദേഭാരത് കൂടി ലഭിച്ചേക്കുമെന്ന് വിവരം. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് അറിയിച്ചു. മലബാർ മേഖലയിലെ എംപിമാരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നൽകിയെന്നും എംപിമാർ അറിയിച്ചു. മലബാറിൽ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമുവിൽ ഒന്ന് മാത്രമാണ് മലബാറിൽ സർവീസുള്ളത്. അതേസമയം യാത്രാക്ലേശം പരിഹരിക്കാൻ മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ മാനേജർ അറിയിച്ചു.
The post കേരളത്തിന് പുതിയ വന്ദേഭാരത്; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടിയേക്കും appeared first on Metro Journal Online.