സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല

സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുവെന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജി സുധാകരൻ പറഞ്ഞ കാര്യങ്ങളിൽ കേസെടുക്കുമെന്ന് ആയപ്പോഴാണ് ‘ഭാവന’ എന്ന് തിരുത്തി പറഞ്ഞത്.
ഇനി കള്ളവോട്ട് തടയണമെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാതെ അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 36 വർഷം മുമ്പ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി തപാൽ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരൻ നടത്തിയിരുന്നത്.
The post സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല appeared first on Metro Journal Online.