പത്തനാപുരത്തെ യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ, ഒന്നാം പ്രതി ഒളിവിൽ

കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി അനിൽകുമാർ ഒളിവിലാണ്. ഇയാൾക്കായി അന്വേ,ണം തുടരുകയാണ്
മൂന്ന് ദിവസം പഴക്കമുള്ള രജിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരുക്കാണ് മരണക്കാരണമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും, രജിയുടെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കേസിൽ നിർണായകമായി. അന്വേഷണത്തിൽ കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്മാൻ ഷാജി എന്ന ഷാജഹാനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി.
ഷാജഹാനെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അനിൽകുമാറിന്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മർദിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് ഷാജഹാൻ നൽകിയ മൊഴി.
The post പത്തനാപുരത്തെ യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ, ഒന്നാം പ്രതി ഒളിവിൽ appeared first on Metro Journal Online.