Kerala
ഒമാനിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികൾ മരിച്ചു

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ ബോഷറിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. റസ്റ്റോറന്റിന് മുകളിലെ നിലയിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി വി പങ്കജാക്ഷൻ(59), ഭാര്യ സജിത(53) എന്നിവരാണ് മരിച്ചത്.
വർഷങ്ങളായി ഒമാനിൽ താമസിക്കുന്നവരാണിവർ. വിവരം അറിഞ്ഞതിനെ തുടർന്ന് ചെന്നൈയിലുള്ള ഏക മകൾ ഒമാനിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
സ്ഫോടനത്തെ തുടർന്ന് വാണിജ്യ റസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
The post ഒമാനിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികൾ മരിച്ചു appeared first on Metro Journal Online.