Kerala
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടയ്ക്ക് വൻ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ്സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സേനയുടെ അഞ്ചു യൂണിറ്റ് നിലവിൽ സ്ഥലത്തുണ്ട്.
The post കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടയ്ക്ക് വൻ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു appeared first on Metro Journal Online.